ഒരു നടന്ന കഥയുടെ ലിഖിതരൂപം
ഒരുപാട് കാലങ്ങള്‍ കഴിയുമ്പോള്‍ കാലം എല്ലാത്തിനേയും മാറ്റിമറിയ്ക്കും എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും Bombay അല്ല sorry, Mumbai ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല എന്നതാണ് സത്യം!
Mumbai യെകുറിച്ച് പറയാനാണെങ്കില്‍ ഈ പേനയുടെ മഷി മതിയാവില്ല....
Mumbai അറിയണമെങ്കില്‍... പഠിക്കണമെങ്കില്‍ Mumbai ല്‍ വരണമെന്നില്ല. ആനന്ദിന്റെ "ആള്‍കൂട്ടം" എന്നാ പുസ്തകം വായിച്ചാല്‍ മതിയെന്ന് എന്റെ ഉപ്പ പറയാറുണ്ട്. അത്രയ്ക്ക് മനോഹരമായിട്ടാണ് ആനന്ദ് Mumbai യെ അതില്‍ വരച്ചുകാട്ടിയത്.
"വിക്ടോറിയ ടെര്‍മിനസിലെ പ്ലാറ്റ്‌ഫോമുകളിലൊന്നില്‍ ഒരു വണ്ടി വന്നു നിന്നു. അതിന്റെ വാതിലുകളില്‍കൂടിയും ജനലുകളില്‍ക്കൂടിയും മനുഷ്യര്‍ ധിറുതി പിടിച്ചു പുറത്തുചാടാന്‍ തുടങ്ങി. കരിയും പൊടിയും പറ്റി കറുത്ത മനുഷ്യര്‍. ചിരിയും അമ്പരപ്പും മ്ലാനതയും അവളുടെ മുഖത്ത് ഇടകലര്‍ന്നു."
(ആള്‍ക്കൂട്ടം-ആനന്ദ്)
പതിവുപോലെ ജോലികഴിഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറി. Mumbai ഹൃദയതാളം. അതിനൊപ്പം ഞങ്ങളും താളം പിടിച്ചു...
ഇന്നെന്തോ വണ്ടിയില്‍ അത്ര തിരക്കില്ല. ഇരിക്കാന്‍ സീറ്റുമില്ല. സീറ്റൊക്കെ house full! ഞാന്‍ എന്റ head phone ല്‍ പാട്ടുംകേട്ട് പുറത്തെ കാഴ്‌ചകള്‍ നോക്കിനിന്നു.
ഇടയ്‌ക്ക് എന്റെ head phone ലെ പാട്ട് ഒന്നു നിന്നു. അപ്പോഴാണ് ഞാന്‍ തൊട്ടപ്പുറത്ത് താഴെയായി ഒരു വൃദ്ധനെ ശ്രദ്ധിച്ചത്. അയാള്‍ പഴയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊക്കെ അസ്സലായി പാടുന്നുണ്ട്. ഞാന്‍ അയാളെത്തന്നെ നോക്കിനിന്നു. മുഷിഞ്ഞ ഷര്‍ട്ടും പാന്റും, ചെളിയില്‍ പൊതിഞ്ഞ ഹവായ്‌ചെരുപ്പ്. താടിയും മുടിയും നീട്ടിയിട്ടുണ്ട്, ഒരുപാടില്ല. മീശയ്‌ക്ക് കുറച്ചധികം കട്ടിയുണ്ട്. നരച്ച് പാറിക്കളിക്കുന്ന മുടി. ഒറ്റനോട്ടത്തില്‍ ഞാന്‍ കരുതി അയാളൊരു യാചകനാണെന്ന് എന്നാല്‍ അയാളാരോടും യാചിക്കുന്നത് ഞാന്‍ കണ്ടില്ല. പിന്നെ വിചാരിച്ചു ഇയാള്‍ പാട്ടുപാടി ജീവിക്കുന്ന ആളാണെന്ന്. പാടുന്നുണ്ട് നല്ല അസ്സലായി. പണ്ട് കാലത്തെ സൂപ്പര്‍ഹിറ്റുകള്‍. "പറുദേശിയോംസേന അക്കിയമേഡാല..." പാടുന്നതെല്ലാം my favourate old hits. പക്ഷേ ആരും അയാള്‍ക്ക് കാശ് കൊടുക്കുന്നതൊന്നും കണ്ടില്ല. അപ്പോപ്പിന്നെ ഉറപ്പിച്ചു. തലയ്‌ക്ക് വെളിവില്ലാത്ത ഏതോ ഒരാളെന്ന്. പാട്ടിനിടക്ക് അയാള്‍ എന്തൊക്കെയോ പറയുന്നുണ്ട്. but clear ആവുന്നില്ലായിരുന്നു.
വണ്ടി അടുത്ത സ്‌റ്റേഷനില്‍ വന്നു നിന്നു. ആളുകള്‍ വീണ്ടും കുറഞ്ഞു. എനിക്ക് ഇരിക്കാന്‍ സീറ്റും കിട്ടി. ഞാനിരുന്നതിനടുത്ത് സീറ്റ് ഒഴിഞ്ഞ് കിടപ്പുണ്ട്.
ഞാന്‍ അയാളെത്തന്നെ നോക്കിയിരുന്നു. ഞാന്‍ അയാളെ നോക്കുന്നത് കണ്ട് ചിരിച്ചുകൊണ്ട് തൊട്ടപ്പുറത്ത് ഇരിക്കുന്നയാള്‍ എന്നോട് പറഞ്ഞു.
"പാകല്‍ ആത്മീഹെ ഭായ്"
ഞാന്‍ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നോട്ടം തുടര്‍ന്നു. അയാള്‍ തൊട്ടടുത്തിരിക്കുന്ന ആളുകളോടും ആ വൃദ്ധനെപ്പറ്റി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... ഞാന്‍ ശ്രദ്ധിക്കാന്‍ പോയില്ല.
വൃദ്ധന്‍ പോക്കറ്റില്‍ തപ്പിക്കൊണ്ടിരിക്കുകയാണ്. മുഖത്ത് ഭയങ്കര ടെന്‍ഷന്‍. ഷര്‍ട്ടിന്റെ പോക്കറ്റില്‍ തപ്പിന്നു. പാന്‍സിന്റ പോക്കറ്റില്‍ തപ്പുന്നു. പാന്‍സിന്റെ പോക്കറ്റില്‍ നിന്നും അവസാനം ഒരു പച്ചക്കളര്‍ മടക്ക്‌കത്തിയെടുക്കുന്നു. അത് നിവര്‍ത്തി...! സ്വന്തം കൈഞരമ്പിനു നേരെ വച്ച് "മെം കട്ട് ഹുവാ" എന്ന് പറയുന്നു. എന്റെ ഉള്ളൊന്നു കാളി. അയാള്‍ കത്തി മടക്കി ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടു. ഹാവൂ... അപ്പോഴാണ് ശ്വാസം നേരെ വീണത്. (ആ വൃദ്ധന്‍ എന്റെ ആര്..? ആ... അറിയില്ല. എന്നാലും ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഒരു attraction ഒരു attachment...)
അയാള്‍ വീണ്ടും തപ്പുകയാണ്. തപ്പുന്നത് എന്താണെന്ന് അയാള്‍ക്ക്‌തന്നെ അറിയോ എന്ന് ഞാന്‍ മനസ്സില്‍ ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു. പക്ഷേ എന്റെ ചിരി ഞാന്‍ അറിയാതെ പുറത്തേക്ക് വന്നു. ഒരു ചെറിയ പൊട്ടിച്ചിരിയായ്. തൊട്ടടുത്തിരുന്നവരൊക്കെ എന്നെ നോക്കി. ഞാന്‍ ചമ്മലൊഴിവാക്കാന്‍ mobil ലേക്ക് നോക്കിയിരുന്നു. ഇടക്ക് ഇടംകണ്ണിട്ട് നോക്കി. ആരെങ്കിലും എന്നെ നോക്കുന്നുണ്ടോ എന്നറിയാന്‍ ആ നോട്ടം വൃദ്ധനിലേക്കും തുടര്‍ന്നു. അപ്പോഴതാ അയാള്‍ എഴുന്നേറ്റ് നില്‍ക്കുന്നു. ചുണ്ടത്ത് ഒടിഞ്ഞുതൂങ്ങിയ ബീഡി, കയ്യില്‍ ഒരു തീപ്പെട്ടിയും. വണ്ടിയുടെ കുലുക്കത്തില്‍ അയാള്‍ക്ക് ശരിക്ക് നില്‍ക്കാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. അയാള്‍ക്ക് ആണെങ്കില്‍ അങ്ങനെത്തന്നെ ബീഡി കത്തിക്കുകയും വേണം. ഒന്നുരണ്ട് പ്രാവശ്യം വീഴാന്‍ പോയി. രണ്ട് പ്രാവശ്യവും തൊട്ടടുത്ത് നിന്നയാള്‍ പിടിച്ചു. മൂന്നാമത്തെ തവണ അയാള്‍ ആ വൃദ്ധനെപിടിച്ച് എന്റെ അടുത്ത് ഇരുത്തി. എന്നിട്ടു പറഞ്ഞു. "ഇതര്‍ ബൈട്ടോ''.
വൃദ്ധന്‍ ഒന്നും പറയാതെ എന്റെ അടുത്തിരുന്നു. വൃദ്ധന്റെ അടുത്തിരുന്ന മാന്യന്മാര്‍ എല്ലാം അപ്പോള്‍ അവിടെനിന്നും എഴുന്നേറ്റു. അപ്പോള്‍ ആ വൃദ്ധന്‍ അവരോട് പറഞ്ഞു. "ബൈട്ടോ സാഹിബ്. മേം കുച്ച് നഹി സക്തേ"
ഇത് കേട്ടപ്പോള്‍ ഞാന്‍ അമ്പരന്നു. ഇങ്ങനെയൊക്കെ പറയുന്ന ആള്‍ക്ക് എന്ത് പാകല്‍? ആരാണിയാള്‍? ബുദ്ധിയുള്ളത് കൊണ്ടല്ലേ ഇങ്ങനെ പറഞ്ഞത്. ഞാന്‍ നേരത്തെ വൃദ്ധനെ 'പാകല്‍' എന്ന് മുദ്രകുത്തിയ ആളെ തിരഞ്ഞു. അയാളെ അവിടെ കാണുന്നില്ല. നോക്കുമ്പോള്‍ അതാ ആ മാന്യന്‍മാരുടെ കൂട്ടത്തില്‍ നില്‍ക്കുന്നു. വൃദ്ധനെ കണ്ട് പേടിച്ച് എഴുന്നേറ്റ് പോയതാണ്. നില്‍ക്കട്ടെയെന്ന് ഞാനും കരുതി.
വൃദ്ധന്‍ തീപ്പെട്ടിയുടെ അവസാനകൊള്ളിയും ദേഷ്യത്തോടെ വലിച്ചെറിഞ്ഞു. പക്ഷേ ഇതുവരെ ബീഡി കത്തിയിട്ടില്ല. അയാള്‍ ആ കാലിത്തീപ്പെട്ടികൂട് ഷര്‍ട്ടിന്റെ പോക്കറ്റിലേക്കിട്ടു. വീണ്ടും തപ്പാന്‍ തുടങ്ങി. പാന്‍സിലെ കീശയിലെ ഒരു മഞ്ഞ സിഗര്‍ലൈറ്റ് ആയിരുന്നു ഇത്തവണ ലക്ഷ്യം.
ഒരുവിധത്തില്‍ ആ സിഗര്‍ലൈറ്റ് വെച്ച് ബീഡികത്തിച്ചു. ബീഡി കത്തിച്ച സന്തോഷം ആ മുഖത്ത് കാണാമായിരുന്നു. വൃദ്ധന്‍ എന്റെ അടുത്ത് നിന്നും എഴുന്നേറ്റ് നേരത്തെ പാടി പകുതിയാക്കിയ അതേസ്ഥാനത്ത് നിന്ന് വീണ്ടും പാട്ട് ആരംഭിച്ചു. അതേസ്ഥലത്ത് തന്നെ നിലത്ത് പോയിരുന്നു. ഈ സമയം അവിടെ നിന്ന മാന്യന്മാര്‍ ഓരോന്നായി സീറ്റില്‍ വന്നിരിക്കാന്‍ തുടങ്ങി. വൃദ്ധനെ കുറ്റം പറഞ്ഞ ആളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അയാള്‍ ഒരു ചമ്മലോടെ അവിടെ വന്നിരുന്നു. ഞാന്‍ ശ്രദ്ധ കൊടുത്തില്ല.
വൃദ്ധന്‍ പുറത്തേക്ക് നോക്കി ഹിന്ദിയില്‍ പച്ചത്തെറിവിളിക്കുകയാണ്. (നമ്മുടെ നാട്ടിലെ തെറി തുടങ്ങുന്നത് അപ്പനെ വിളിച്ചാണല്ലോ. ഇവിടെ നേരെ തിരിച്ചാണ്) ഇതുകേട്ട് അവിടെ ഇരുന്ന ഹിന്ദിക്കാരൊക്കെ ചിരിക്കുന്നുണ്ട്. (അവര്‍ക്കതൊരു പുത്തരിയല്ലല്ലോ)
കെട്ടുപോയ ബീഡിയെ വൃദ്ധന്‍ നോക്കുന്നു. കെട്ടുപോയെന്ന് തനിക്കൊരുറപ്പിനുവേണ്ടി തുപ്പല്‍ നനച്ച കൈവിരല്‍ കൊണ്ട് ബീഡി കെടുത്തി. അതും ഷര്‍ട്ടിന്റെ പോക്കറ്റിലേക്കിടുന്നു. അതിനുശേഷം അയാള്‍ എന്നെയൊന്നു നോക്കി. ഞാന്‍ ഒന്നു ഞെട്ടി. നോട്ടം നിര്‍ത്തി mobil ലേക്ക് നോക്കിയിരുന്നു. ഞാന്‍ ഇടംകണ്ണിട്ട്‌് അയാളെ നോക്കി. അപ്പോള്‍ അയാള്‍ എന്നെനോക്കി പറയുകയാണ്, " തൂ ബൈട്ടോ ബേട്ടാ. യഹ് മേരാ സീറ്റ് ഹേ. കോയി കുച്ച് നഹി കരുങ്ക." ഞാന്‍ ശരി എന്ന അര്‍ത്ഥത്തില്‍ തലയാട്ടി. അയാള്‍ വീണ്ടും പറഞ്ഞു. "തൂ അച്ഛാ ബെട്ടാഹെ"
വണ്ടി അടുത്ത സ്റ്റേഷനില്‍ എത്തി. അവിടെ നിന്ന് കുറച്ച് സ്‌കൂള്‍ പെണ്‍കുട്ടികള്‍ കയറി. അവര്‍ നല്ല മൂഡിലാണ്. പാട്ടും പാടി കൈകൊട്ടിക്കളിക്കുന്നു. ആകെ ബഹളം, കളി, ചിരി. ഇപ്പോഴാണ് ഇതൊരു യാത്രയാണെന്ന തോന്നലുണ്ടായത്.
അതിലൊരു കുട്ടി 'y diz kolaveri 'പാടാന്‍ തുടങ്ങി. അതുകേട്ടപ്പോള്‍ വണ്ടിയിലുള്ളവര്‍ എല്ലാവരും പാടാന്‍ തുടങ്ങി. അഭിമാനപ്രശ്‌നമുള്ളവരുടെ ചുണ്ടുകള്‍ പോലും അവരറിയാതെ ചലിക്കുന്നുണ്ടായിരുന്നു. അതല്ല രസം, വൃദ്ധനും ആ പാട്ട്‌പാടുന്നു! തെറ്റുന്നുണ്ട് എന്നാലും, ഒപ്പിക്കുന്നുണ്ട് അവിടുന്നും ഇവിടുന്നുമായി. അത്ഭുതം. ഇത്രയും പുതിയ സൂപ്പര്‍ഹിറ്റ് song. ഇയാള്‍ക്കിതെവിടെനിന്നും കിട്ടി. അറിയില്ല. എന്തായാലും വൃദ്ധന്‍ കൊള്ളാം. എനിക്കങ്ങ് 'ക്ഷ' ബോധിച്ചു.
അച്ഛന്റെ കൈ പിടിച്ച് ഒരു ചെറിയ കുട്ടി ആ വൃദ്ധന്റെ മുന്നില്‍ നില്‍പ്പുണ്ടായിരുന്നു.
വൃദ്ധന്‍ തള്ളവിരലും തന്റെ ചൂണ്ടുവിരലും നാവില്‍ തൊട്ടുനനച്ച് തന്റെ കൊമ്പന്‍മീശയുടെ രണ്ട്‌് side ഉം മിനുക്കി ആ കൊച്ചുകുട്ടിയോട് ചോദിച്ചു, " അഛാഹെ...?" കുട്ടി ചിരിച്ചുകൊണ്ട്‌്‌് 'അതെ' എന്ന് തലയാട്ടി. കുട്ടിയെ അയാള്‍ മാടി വിളിച്ചു. കുട്ടി വരില്ലെന്ന് തലയാട്ടി. അച്ഛനെ തോണ്ടി അച്ഛന് ആ വൃദ്ധനെ കാണിച്ചു കൊടുത്തു. അച്ഛന്‍ അങ്ങോട്ടു നോക്കണ്ട എന്ന മട്ടില്‍ കുട്ടിയോട് ആംഗ്യം കാണിച്ചു. എന്നിട്ട് കുട്ടിയെ എടുത്ത് തോളില്‍ കിടത്തി. കുട്ടി ഇടയ്‌ക്കിടയ്‌ക്ക് തലപൊക്കുന്നുണ്ടായിരുന്നു. അച്ഛന്‍ കുട്ടിയുടെ തല അമര്‍ത്തികിടത്തിക്കൊണ്ടിരുന്നു...
എനിക്ക് അടുത്ത സ്റ്റോപ്പില്‍ ഇറങ്ങേണ്ടതാണ്. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഇയാളെ ഒന്നു follow ചെയ്‌താലോ...? അതെ, ഞാന്‍ മനസ്സിലുറപ്പിച്ചു. കൂട്ടുകാര്‍ അപ്പോഴേക്കും എന്നെ തിരക്കി വന്നു.
`വാ എഴുന്നേല്‍ക്ക് ഇറങ്ങാറായി` അവര്‍ പറഞ്ഞു.
`നിങ്ങള് വിട്ടോ, ഞാന്‍ വന്നേക്കാം.
ഞാന്‍ മനസ്സില്‍ ആലോചിച്ചു. ഇയാള്‍ എവിടെയായിരിക്കും ഇറങ്ങുക...? ഇയാള്‍ക്ക് വീടുണ്ടോ....? കുടുംബമോ...? എന്തായാലും ഒന്ന് പോയി നോക്കാം. വണ്ടിയില്‍ നിന്നും കൂട്ടുകാരെല്ലാം ഇറങ്ങി. അവര്‍ ജനാലയിലൂടെ വിളിച്ചു പറഞ്ഞു, 'വേഗം വന്നേക്കണെ'. ഞാന്‍ വന്നേക്കാമെന്ന് കൈ കാണിച്ചു. വണ്ടി നീങ്ങാന്‍ തുടങ്ങി.
പെട്ടെന്ന് വൃദ്ധന്‍ ചാടിയിറങ്ങുന്നു. ഞാനും വേഗം എഴുന്നേറ്റ് ചാടിയിറങ്ങി. ഇറങ്ങിയപ്പോഴേക്കും കുറച്ച് മുന്നിലേക്ക് ആയിപ്പോയി. ഞാന്‍ പിറകോട്ട് നോക്കി. അയാളെ കാണാനില്ല. ഞാന്‍ പ്ലാറ്റ്‌ഫോം മുഴുവന്‍ കണ്ണോടിച്ചുനോക്കി. കണ്ടില്ല. just miss....
കുറേ ദൂരെ എന്റെ കൂട്ടുകാര്‍ നില്‍ക്കുന്നത് ഞാന്‍ കണ്ടു.ഞാന്‍ അങ്ങോട്ട് നീങ്ങി. പിന്നെ അവരോടൊപ്പം നടന്നു. കളിയും തമാശയും പറഞ്ഞ്. ഇടയ്‌ക്ക് ഞാന്‍ പിറകോട്ട് നോക്കും. പക്ഷേ, അയാളെ കാണാനായില്ല.
പെട്ടെന്ന് എല്ലാവരും പിറകോട്ട് ഓടുന്നു. പിറകില്‍ കുറച്ചകലെ ഒരാള്‍ക്കൂട്ടം. ഞങ്ങള്‍ അങ്ങോട്ട് പോയി നോക്കി. കുറച്ചങ്ങോട്ട് നടന്നപ്പോള്‍ റെയില്‍പാളത്തിനു നടുവില്‍ ആ പാതി കെട്ടുപോയ ബീഡി കഷ്‌ണവും കൊള്ളിയില്ലാത്ത തീപ്പെട്ടികൂടും വള്ളിപൊട്ടിപ്പോയ അഴുകിയ ഹവായിച്ചെരുപ്പും മാത്രം. ഇനിയങ്ങോട്ട് നടക്കാന്‍ എന്റെ കാലുകള്‍ക്കായില്ല. തളര്‍ന്നുപോയി ഞാന്‍. കരയണമെന്നുണ്ട്... പക്ഷേ... ഒരു നിമിഷം ഞാന്‍ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ എനിക്കയാളെ..........
കന്‍സുല്‍ വെള്ളിമാട്